കലാപത്തിൽ 164 ആളുകൾ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 103 പേർ അല്‍മാട്ടി നഗരത്തിൽ നിന്നുള്ളവരാണ്. കലാപവുമായി ബന്ധപ്പെട്ട്, ഇതുവരെ 5,800 ആളുകളെയാണു ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഇതിൽ വിദേശികളും ഉൾപ്പെടുന്നു.
ജനുവരി ഒന്നിനാണു കസഖ് സർക്കാർ ഇന്ധന വില വർധിപ്പിച്ചത്. എൽപിജി വിലയിലും ഇതോടെ വർധനവുണ്ടായി.വിലവർധനയെത്തുടർന്ന് പശ്ചിമ മേഖലയിലുണ്ടായ സംഘർഷം രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.അക്രമങ്ങളിൽ രാജ്യത്ത് ഇതുവരെ 175 ദശലക്ഷം യൂറോയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.