ഇസ്രയേല്‍ വെടിനിര്‍ത്തണമെന്ന്: യുഎന്‍ രക്ഷാസമിതി

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (13:10 IST)
ഇസ്രയേല്‍ ഗാസയിൽ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി ഇസ്രയേലിനോട്  ആവശ്യപ്പെട്ടു. ഇസ്രയേല്‍ നടത്തുന്നത് കൂട്ട കുരുതിയാണെന്നും. ഗാസയ്ക്കുമേല്‍ ഇനിയും ആക്രമണം തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ ഇസ്രയേൽ അഭിമുഖീകരിക്കേണ്ടി വരുമെന്നും യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടെലിഫോണിൽ വിളിച്ച് വിഷയം ചർച്ച ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഗാസയിൽ എത്തുന്നുണ്ട്.

14 ദിവസമായി നടക്കുന്ന ആക്രമണത്തിൽ ഇതുവരെ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇന്നു രാവിലെ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴു കുട്ടികളടക്കം ഒന്പതു പേർ മരിച്ചു.