ഒരു എലി കാരണം കൂട്ടിയിടിച്ചത് രണ്ട് ട്രെയിനുകള്‍. സംഭവം ഫ്രാന്‍സിലാണെന്ന് മാത്രം. ജൂലായ് ആദ്യ വാരം ഫ്രാന്‍സിലുണ്ടായ ട്രെയിനപകടത്തിന് കാരണക്കാരന്‍ എലിയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റ അപകടത്തിലാണ് ഒരു കുഞ്ഞനെലി വില്ലനായത്.