അമ്മയും കാമുകനും ടിവിയില്‍ മുഴുകി; കുഞ്ഞിനെ പട്ടി കടിച്ചു കൊന്നു

ബുധന്‍, 10 ജൂണ്‍ 2015 (11:58 IST)
അമ്മ കാമുകനോടൊത്ത്  ടിവി കണ്ട്  രസിക്കുന്നതിനിടെ പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പട്ടി കടിച്ചു കൊന്നു. ബ്ലാക്‌ബേണിലെ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങിക്കിടന്ന ജെയിനി കോര്‍ലെസ് എന്ന കുഞ്ഞിനെയാണ് വളര്‍ത്തുനായ കടിച്ചു കൊന്നത്. കേസില്‍ വിചാരണ ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്.

ബ്ലാക്‌ബേണിലെ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങിക്കിടന്ന ജെയിനി കോര്‍ലെസ് എന്ന കുഞ്ഞിനാണ് പട്ടിയുടെ കടിയേറ്റത്. ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. അമ്മ ഷോള കിങിന്റെ കാമുകനായ റൈറ്റിന്റെ വീട്ടിലെ അടുക്കളയില്‍ കെട്ടിയിട്ടിരുന്ന പട്ടി അതിന്റെ കെട്ട് പൊട്ടിച്ച് വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഷോളെ അവളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലിഞ്ച് നീളത്തിലുള്ള മുറിവാണ് കുഞ്ഞിന്റെ കഴുത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഇടത് വാരിയെല്ലുകള്‍ തകര്‍ന്നു. തലയ്ക്കും, കഴുത്തിനും, കൈകള്‍ക്കും ക്ഷതമേറ്റു.

 വീട്ടില്‍ വളര്‍ത്താന്‍ അനുവാദമില്ലാത്ത പട്ടിയെ വളര്‍ത്തിയതിന് കുട്ടിയുടെ അമ്മ ഷോള കിങിന്റെ കാമുകനായ റൈറ്റിനോട് ഹാജരാകണമെന്ന് ബ്ലാക്‌ബേണിലെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കുഞ്ഞിനെ നല്ല രീതിയില്‍ നോക്കാത്തതിന്റെ പേരില്‍ ഷോളെയേയും റൈറ്റിനേയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.വെറ്റിനറി വിഗദ്ധരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിചാരണ.സംഭവത്തിന് കാരണക്കാരനായ അമേരിക്കന്‍ ബുള്‍ ടെറിയേഴ്‌സ് ഇനത്തില്‍പ്പെട്ട പട്ടി അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക