ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണം: എർദോഗാൻ

വ്യാഴം, 13 മെയ് 2021 (12:56 IST)
ഇസ്രായേൽ-പാലസ്തീൻ പ്രശ്‌നം വീണ്ടും രൂക്ഷമായിരിക്കെ ഇസ്രായേലിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട്  തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായുള്ള ഫോൺസംഭാഷണത്തിലാണ് എർദോഗാൻ നിലപാട് വ്യക്തമാക്കിയത്.
 
ഇസ്രയേൽ ഭീകര രാഷ്ട്രമാണെന്നും മുസ്ലിങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം എർദോഗാൻ പറഞ്ഞിരുന്നു.പലസ്തീനികളുടെ സംരക്ഷണത്തിനായി ഒരു അന്താരാഷ്ട്ര സംരക്ഷണ സേന എന്ന ആശയം പരിഗണിക്കണമെന്നും എർദോഗാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതി എത്രയും വേഗം ഇടപെടണമെന്നും എർദോഗാൻ പുടിനോട് ആവശ്യപ്പെട്ടതായി തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍