ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നടത്തിയ 10 പ്രധാന പ്രസ്‌താവനകള്‍

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (08:42 IST)
ഫേസ്ബുക്കിലെ വിഖ്യാതമായ ടൗണ്‍ഹാള്‍ മീറ്റിങ്ങില്‍ മോഡിയുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ ചര്‍ച്ച തത്സമയം ഫേസ്ബുക്ക് ലോകത്തെ കാണിച്ചിരിന്നു. ചര്‍ച്ചയില്‍ മോഡി പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. അത്തരത്തില്‍ പ്രധാനപ്പെട്ട 10 പ്രസ്‌താവനകള്‍ താഴെ കൊടുക്കുന്നു.കൂട്ടത്തില്‍ ചര്‍ച്ചയുടെ വീഡിയോയും കാണാം.

1, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 20 ത്രില്യണ്‍ ഡോളറിന്റേതാക്കി മാറ്റുകയെന്നതാണ് എന്റെ സ്വപ്‌നം.

2, സോഷ്യല്‍ മീഡിയയില്‍ അപ്പപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും.

3, എനിക്ക് നന്നായി വിദ്യാഭ്യാസം ചെയ്യാനോ, നല്ല രീതിയില്‍ അറിവ് നേടാനോ സാധിച്ചിട്ടില്ല. പക്ഷെ ആ കുറവുകള്‍ ഒരു പരിധിവരെ സോഷ്യല്‍മീഡിയ പരിഹരിച്ചതായി ഞാന്‍ കരുതുന്നു.

4, ഹിബ്രുവിലെ ഒരു ആഘോഷത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഞാന്‍ ആശംസിച്ചിരുന്നു. അതിന് അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ ഹിന്ദിയില്‍ മറുപടി നല്‍കിയത് എന്നെ ശരിക്കും അത്ഭുതപ്പെത്തി. അതാണ് സോഷ്യല്‍മീഡിയയുടെ ശക്തി.

5, ഇന്ത്യയില്‍ രണ്ടുതരത്തില്‍ സമത്വം കൈവരിക്കുകയാണ് ലക്ഷ്യം. അതില്‍ ഒന്ന് ഭൗതികമായ ജീവിത സാഹചര്യങ്ങളുടെ കാര്യത്തിലും രണ്ടാമത്തേത് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലും.

6, ചില രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയില്ല. അത്തരക്കാരെ താന്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ സുരക്ഷിതമായ നിക്ഷേപസാഹചര്യമാണ് അവിടെയുള്ളത്.

7, ഹൈവേകള്‍ പണയുന്നതിനേക്കാള്‍ പ്രധാനം ഐ-വേകള്‍ സൃഷ്‌ടിക്കുക എന്നതാണ്.

8, 40 ബോഗിയുള്ള ഒരു തീവണിയില്‍ കയറിയശേഷമായിരിക്കും ഒരാള്‍ക്ക് സ്വന്തമായി ഒരു സ്‌കൂട്ടറില്‍ കയറാനാകുക. ഇന്ത്യ ഒരു വലിയ രാജ്യമാണ്. മാറ്റങ്ങള്‍ വരാന്‍ കുറച്ചുകൂടി സമയമെടുക്കും.

9, കൂടുതല്‍ സ്‌ത്രീകളെ പാര്‍ലമെന്റിലേക്ക് എത്തിക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവരെക്കൂടി ഭാഗഭാക്കാകേണ്ടതുണ്ട്.

10, ഇന്ത്യയുടെ ശക്തി മൂന്നു ഡി യാണ്, ഡെമോക്രസി, ഡെമോഗ്രാഫി, ഡിമാന്‍റ് ഇവ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കില്ല. നാലാമതൊരു ഡിയില്‍ കൂടി താന്‍ വിശ്വസിക്കുന്നു. അത് ഡി-റെഗുലേഷന്‍ ആണ്.

ചര്‍ച്ചയുടെ വീഡിയോ താഴെക്കാണാം. വീഡിയോയ്ക്ക് കടപ്പാട് മോഡിയുടെ ഫേസ്ബുക്ക് പേജ്.
 
Townhall Q&A at Facebook Headquarters

It was wonderful interacting with everyone at Facebook Headquarters at the Townhall Q&A with Mark Zuckerberg. Here is the full video of the event:

Posted by Narendra Modi on Sunday, 27 September 2015

വെബ്ദുനിയ വായിക്കുക