ആശങ്കയിലാണ് ചൈനയിലെ പൊതുശൗചാലയ സൂക്ഷിപ്പുകാര്‍. എത്ര പരിപാലിച്ചിട്ടും ശ്രദ്ധിച്ചിട്ടും ചില വിരുതന്മാര് നടത്തുന്ന പരിപാടികളാണ് അധികൃതരെ വിഷമത്തിലാക്കുന്നത്. പൊതുശൗചാലയങ്ങളിലെ ടോയ്ലറ്റ് പേപ്പറുകളെല്ലാം പതിവായി മോഷണം പോകുന്നതാണ് പ്രശ്നം.
ടോയ്ലറ്റ് പേപ്പറുകളുടെ മോഷണം ശക്തമായതോടെ കള്ളന്മാരുടെ മുഖംതിരിച്ചറിയാനുള്ള കാമറ സ്ഥാപിച്ചു. സംഭവം കൂടുതലായുള്ള ടെംബിൾ ഓഫ് ഹെവൻ പ്രദേശത്ത് അധികൃതര്‍ കാമറ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ചില സാങ്കേതിക വിദ്യകളും കാമറയ്ക്കൊപ്പമുണ്ട്.
പൊതു ശൗചാലയങ്ങളില്‍ നിന്ന് ടോയ്ലറ്റ് പേപ്പറുകള്‍ മോഷ്ടിച്ച് വീടുകളില്‍ ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതോടെയാണ് അധികൃതര്‍ പുതിയ വഴികള്‍ തേടിയത്.