ടൈറ്റാനിക്കിന്റെ പ്രഭാത മെനു കാര്‍ഡ് ലേലത്തിന്

വെള്ളി, 25 ഏപ്രില്‍ 2014 (10:37 IST)
ടൈറ്റാനിക്കിന്റെ അപൂര്‍വ്വ അവശേപ്പുകളിലൊന്നായ മെനു കാര്‍ഡ് ലേലത്തിന്. കപ്പലിന്റെ രണ്ടാം ക്ലാസ് റെസ്റ്റോറന്റുകളില്‍ ഒന്നില്‍ ഉപയോഗിച്ച അത്യപൂര്‍വ്വ മെനു കാര്‍ഡാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഉദ്ദേശം ഒരു ലക്ഷത്തി അയ്യായിരം ഡോളര്‍ വിലയാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്.

1912 ഏപ്രില്‍ 14ന് കപ്പല്‍ തകരുന്നതിന് മൂന്ന് ദിവസം മുമ്പ് രാവിലെ രാവിലെ വിഭവങ്ങളുടെ പേരാണ് മെനുവില്‍ അടങ്ങിയിരിക്കുന്നത്. പഴങ്ങള്‍, വേവിച്ച ഒരു തരം ധാന്യം, ഓട്‌സ്, ഫ്രഷ് മല്‍സ്യം, ഉരുളക്കിഴങ്ങ്, കാളയുടെ വൃക്ക ഗ്രില്‍ ചെയ്തത്, ഉപ്പിട്ടുണക്കിയ പന്നിയിറച്ചി തുടങ്ങി നിരവധി വിഭവങ്ങളാണ് മെനുവിലുള്ളത്.

വെബ്ദുനിയ വായിക്കുക