യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലൂസിയാനയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. ലൂസിയാനയിലെ പൊലീസ് ആസ്ഥാനത്തിന് സമീപമായിരുന്നു വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ പ്രസിഡന്റ് ബരാക് ഒബാമ നിശിതമായി വിമര്‍ശിച്ചു.
പൊലീസിനു നേര അജ്ഞാതനായ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. കഴിഞ്ഞദിവസം യു എസിലെ മിനിസോട്ടയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കറുത്ത വര്ഗ്ഗക്കാരന് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ലൂസിയാനയിലെ വെടിവെപ്പാണെന്നാണ് പൊലീസ് സംശയിക്കുന്നത്.