അഫ്ഗാനിസ്ഥാനിലെ 30ലക്ഷം കുട്ടികള്‍ ഈ വര്‍ഷം പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് ഡബ്ല്യുഎഫ്പി

സിആര്‍ രവിചന്ദ്രന്‍

ശനി, 30 മാര്‍ച്ച് 2024 (17:44 IST)
അഫ്ഗാനിസ്ഥാനിലെ 30ലക്ഷം കുട്ടികള്‍ ഈ വര്‍ഷം പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് ഡബ്ല്യുഎഫ്പി(ലോക ഫുഡ് പ്രോഗ്രാം) അറിയിച്ചു. താലിബാന്‍ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും കുട്ടികളുടെ അവസ്ഥ ദയനീയമാണെന്നും ഖാമാ പ്രെസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോഷകാഹരക്കുറവുമൂലം ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും കൂടിയിട്ടുണ്ട്. 
 
യുണിസെഫിന്റെ 2023ലെ കണക്ക് പ്രകാരം അഫ്ഗാനിസ്ഥാനില്‍ 715000 കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നാണ്. അതേസമയം 450 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍വകലാശാലകള്‍ പെണ്‍കുട്ടികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍