മോഷ്ടിക്കാൻ കയറിയ മുപ്പതുകാരി ചിമ്മിനിക്കുള്ളിൽ കുടുങ്ങി

ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (12:42 IST)
മോഷ്ടിക്കാന്‍ ചിമ്മിനിവഴി വീട്ടിലേക്ക് കയറിയ യുവതി ചിമ്മിനിക്കുള്ളിൽ കുടുങ്ങി. തുടര്‍ന്ന് അഗ്നിശമന സേനാപ്രവർത്തകർ മണിക്കൂറുകളോളം  നീണ്ട നിന്ന കഠിനപരിശ്രമത്തിനൊടുവിൽ ഗെനോവീവ എന്ന മുപ്പതുകാരിയെ രക്ഷിച്ചു.

രാത്രിയില്‍ മോഷ്ടിക്കാനായി അടുക്കളയുടെ ചിമ്മിനിവഴി വീടിനുള്ളിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച ഗെനോവീവയുടെ ശരീരം ചിമ്മനിനിയിലെ ഇരുമ്പുഭാഗങ്ങളിൽ ഇറുകി കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് നേരം വെളുക്കുവോളം ചിമ്മിനിയില്‍ കുടുങ്ങിക്കിടന്ന യുവതിയുടെ കരച്ചില്‍ കേട്ട അയല്‍ വാസികള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴാണ് ചിമ്മിനിക്കുള്ളിലാണ് യുവതിയെന്ന് വ്യക്തമായത്. അതോടെ പൊലീസ് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

വീടിന് മുകളില്‍ കയറിയ അഗ്നിശമന സേന പ്രവർത്തകർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ചിമ്മിനി തുരന്ന് യുവതിയെ പുറത്തെടുക്കാനായിരുന്നു ആദ്യശ്രമം നടത്തിയത്. യുവതിയുടെ ശരീരം ചിമ്മനിനിയിലെ ഇരുമ്പുഭാഗങ്ങളിൽ ഇറുകിയതിനാൽ പുറത്തെടുക്കാനായില്ല. പിന്നീട് പാത്രംകഴുകുന്ന ദ്രവരൂപത്തിലുള്ള സോപ്പൊഴിച്ച്  യുവതിയെ പുറത്തെടുക്കുകയായിരുന്നു. യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ലെന്നുകണ്ടതോടെ പൊലീസ് അവരെ അറസ്റ്റുചെയ്തു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

 

വെബ്ദുനിയ വായിക്കുക