മലാലയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം

വ്യാഴം, 30 ഏപ്രില്‍ 2015 (15:45 IST)
നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്ത് പാക്ക് താലിബാന്‍ തീവ്രവാദികള്‍ക്കാണ് സ്വാത് ഭീകരവിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. സുലൈമാന്‍, ഇര്‍ഫാന്‍, ഷൌക്കത്ത്, ഉമര്‍, ഇക്രമുള്ള, അധ്നാന്‍, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
 
യൂസഫ്സായിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു ആക്രമണം. സ്കൂള്‍ വിട്ടുവന്ന മലാല യൂസഫ്സായ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ തലയ്ക്ക് ഗുരുതമായി പരുക്കേറ്റിരുന്നു. മലാലയെ ആക്രമിച്ചവരെ കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക