ചൈനയില്‍ ഭീകരാക്രമണം; അമ്പത് പേര്‍ കൊല്ലപ്പെട്ടു

വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (13:49 IST)
ചൈനയിലെ പ്രശ്നബാധിത മേഖലയായ സിന്‍‌ജിയാംഗ് പ്രവിശ്യയില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 50പേര്‍ കൊല്ലപ്പെട്ടു.സിന്‍ ജിയാംഗിലെ ലുന്‍ടായ് പ്രവിശ്യയിലാണ് സ്ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്.  

അല്‍ ഖ്വായ്ദ പിന്തുണയുള്ള ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റാണ് ആക്രമണത്തിനു പിന്നിലെന്ന് ചൈന ആരോപിക്കുന്നത്. ഈ മേഖലയില്‍ നിരവധി തവണ ചൈനീസ് മിലിട്ടറി പൊലീസും വിഘടന വാദുകളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്.

മാത്രമല്ല ഹാന്‍ വംശജരും ഉയിഗൂര്‍ മുസ്ലിങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ഉയിഗുര്‍ വംശജര്‍ വിഘടനവാദം നടത്തുന്ന ഇവിടെനടന്ന് സ്ഫോടനത്തില്‍ നാലു പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക