ടീച്ചറിന്റെ ‘സ്പെഷ്യല്‍ ക്ലാസ്‘ പതിനഞ്ചുകാരന്, ഒടുക്കം പൊലീസ് പിടികൂടി!

ശനി, 17 ജനുവരി 2015 (09:41 IST)
അമേരിക്കയില്‍ 15 കാരനായ തന്റെ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് 35കാരിയായ ടീച്ചറിന് 25 വര്‍ഷം തടവു ശിക്ഷ. മിഷിഗണ്‍ ഹൈസ്കൂളിലെ അധ്യാപികയായ അബിഗാലി സൈമണിനാണ് ശിക്ഷ ലഭിച്ചത്. ശിക്ഷയില്‍ ഇളവ് ചെയ്യണമെന്ന് ടീച്ചര്‍ അപേക്ഷിച്ചെങ്കിലും 15കാരനെ പുസ്തകത്തിലില്ലത്ത പാഠങ്ങള്‍ പഠിപ്പിച്ച ടീച്ചറിനോട് കോടതി കനിഞ്ഞില്ല.
 
എന്നാല്‍ ടീച്ചറിനെ അരുതാത്ത ബന്ധത്തിലേക്ക് വലിച്ചിഴച്ചത് വിദ്യാര്‍ഥിയാണ് എന്നാണ് വിവരം. നിര്‍ബന്ധിച്ച് വൈകാരികമായി പ്രേരിപ്പിക്കുക കൂടി ചെയ്തതോടെ ടീച്ചര്‍ വിദ്യാര്‍ഥിയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നത്രെ. ഇക്കാര്യം വിദ്യാര്‍ഥിയും കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സമൂഹത്തില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നടത്തേണ്ടവരാണെന്നാണ് കോടതി നിരീക്ഷിച്ചത്. 
 
അതിനുപകരം കേവലം കൌമാരക്കാരന്റെ ചാപല്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുത്ത ടീ‍ച്ചറിന് രൂക്ഷവിമര്‍ശനമാണ് കോടതി നല്‍കിയത്. വിധിപ്രസ്താവം നടക്കുന്നതിനിടെ ടീച്ചര്‍ രണ്ടു തവണ മോഹാലസ്യപ്പെട്ടു വീണു. തനിക്ക് ഒരവസരം കൂടി തരണമെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും അധ്യാപിക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ബന്ധപ്പെട്ടത്. വിദ്യാര്‍ത്ഥിയാണ് അതിന് മുന്‍കൈ എടുത്തത്. 
 
അവന്റെ നിര്‍ബന്ധവും വൈകാരികമായ പ്രേരണയ്ക്കും താന്‍ വഴങ്ങേണ്ടി വരികയായിരുന്നു. ചെയ്ത തെറ്റില്‍ കുറ്റബോധമുണ്ട്. ഇനി അങ്ങിനെയുണ്ടാവില്ലെന്നും അധ്യാപിക പറഞ്ഞു. അധ്യാപിക കുറ്റക്കാരിയാണെന്ന് നവംബറില്‍ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശിക്ഷ വിധിച്ചത് എന്ന് മാത്രം.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക