പാക്കിസ്ഥാന്‍ സൈന്യം തീവ്രവാദികള്‍ക്കുമേലുള്ള സൈനിക നടപടി ശക്തമാക്കിയതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതേ തീവ്രവാദികള്‍ പലായനം ചെയ്യുന്നതായി വാര്‍ത്തകള്‍. പലരും വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്നതായാണ് വിവരം. അതേ സംയം വിമാനത്താവളങ്ങളിലും മറ്റും നിലയുറപ്പിച്ചിരിക്കുന്ന പാക് രഹസ്യാന്വേഷകരുടെയും സൈന്യത്തിന്റെയും കണ്ണില്‍ പെടാതിരിക്കാന്‍ വേഷത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് തീവ്രവാദികള്‍ സഞ്ചരിക്കുന്നത്.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വസീറിസ്ഥാന്‍ മേഖലയില്‍ നിന്ന് വന്നിട്ടുള്ള ആഭയാര്‍ഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് വരെ വധിക്കപ്പെട്ട തെഹ്രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ നേതാവ് ഹക്കീമുല്ല മഹ്‌സൂദ് തലമുടി മുറിച്ചിരുന്ന രീതിയിലാണ് ഇപ്പോള്‍ കൂടുതലും തീവ്രവാദികള്‍ മുടിമുറിക്കുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
നൂറുകണക്കിന് തീവ്രവാദികള്‍ ഇത്തരത്തില്‍ വേഷം മാറി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നതായാണ് വാര്‍ത്തകള്‍. പാക് എയര്‍പോര്‍ട്ടുകളില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാനും മുടിവെട്ട് തീവ്രവാദികളെ സഹായിക്കുന്നുണ്ട്. ജൂണ്‍ ആദ്യവാരമാണ് തീവ്രവാദികളുടെ ഒളിസങ്കേതങ്ങളില്‍ പാക് സൈന്യം ആക്രമണം തുടങ്ങിയത്. സൈനിക നടപടിയേ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവരേ പുനര്‍ധിവസിപ്പിക്കുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു.