താന്‍ വിചാരിച്ചതിലും മനോഹരമാണ് താജ്മഹലെന്ന് സുക്കർബർഗ്

ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (17:55 IST)
താന്‍ വിചാരിച്ചതിലും മനോഹരമാണ് താജ്മഹലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കർബർഗ്. ഫേസ്ബുക്കിലൂടെയായിരുന്നു സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള വിവിധ ചർച്ചകൾക്കായാണ് സുക്കർബർഗ് ഇന്ത്യയിലെത്തിയത്. പ്രണയം നമ്മളെകൊണ്ട് എന്തൊക്കെ നിര്‍മ്മിക്കാന്‍ പ്രേരിക്കുമെന്നതിന് ഉദാഹരണമാണ് താജ്മഹല്‍ എന്നും സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് കുറിച്ചു.

ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സിഇഒ നാളെ ഉത്തരം നല്‍കും. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും ഫെയ്‌സ്ബുക്ക് ഒരുക്കുന്നുണ്ട്.



വെബ്ദുനിയ വായിക്കുക