സിറിയയില്‍ ഐഎസിനെതിരെ അമേരിക്ക വ്യോമാക്രമണം തുടരുന്നു

ശനി, 27 സെപ്‌റ്റംബര്‍ 2014 (11:24 IST)
സിറിയയിലെ ഐഎസ് ഐഎസ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ വ്യോമാക്രമണം അഴിച്ചു വിടുന്നു. അഞ്ചാം ദിവസമായ ഇന്നും സിറിയയുടെ പല പ്രദേശങ്ങളിലും കടുത്ത ആക്രമണം തുടരുകയാണ്.

സിറിയയിലെ ഐഎസ് ഐഎസ് വേട്ട അമേരിക്ക കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. തീവ്രവാദികളുടെ പല വാഹനങ്ങളും ഒളി സങ്കേതങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ന്നു. അതേസമയം ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്ക തയാറായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രാദികള്‍ കൊല്ലെപ്പെട്ടിരിന്നു.

തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ബ്രിട്ടനും ബെല്‍ജിയവും ഡെന്‍മാര്‍ക്കും അമേരിക്കക്കൊപ്പം പങ്കുചേരുന്നതായി അറിയച്ചതിന് പിന്നാലെയാണ് അമേരിക്ക ഇന്ന് ആക്രമണം അഴിച്ചു വിട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ അമേരിക്കയോടൊപ്പം പങ്കുചേരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക