ഇറാഖില്‍ ഷിയാ പള്ളിക്ക് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്ക്. പശ്ചിമ ബാഗ്ദാദിലാണ് സംഭവം. പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് സംശയിക്കുന്നു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.