സുഡാനില്‍ ഗോത്രസംഘങ്ങളുടെ ആക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു

വെള്ളി, 4 ജൂലൈ 2014 (17:57 IST)
സുഡാനിലെ അല്‍ദിബൈബ് മേഖലയിലുണ്ടായ ഗോത്രസംഘങ്ങളുടെ ആക്രമണങ്ങളില്‍ 150 പേര്‍ കൊല്ലപ്പെട്ടു. 
 
മെസിരിയ ഗോത്രത്തിലെ അല്‍സിയൗദ്, അല്‍വാദ് ഒമ്രാന്‍ സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. എണ്ണപ്പാടത്തിനുസമീപമുള്ള തരിശ് പ്രദേശത്തിന്റെ ഉടമസ്ഥാവകാശം തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. 
 
പ്രദേശത്തെ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജൂണില്‍ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക