ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ താരങ്ങള്‍ ലൈംഗിക ചൂഷണത്തിനിരയായി
ശനി, 23 മെയ് 2015 (14:24 IST)
ശ്രീലങ്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ലൈംഗിക ചൂഷണത്തിനിരയാകേണ്ടി വന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സ്‌ഫോര്‍ട്‌സ് മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ ടീമില്‍ സ്‌ഥാനം ഉറപ്പാക്കാന്‍ ഉദ്യോഗസ്‌ഥര്‍ താരങ്ങളോടെ ലൈംഗികത കൈക്കൂലിയായി ആവശ്യപ്പെടുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കഴിഞ്ഞ നവംബറില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി നിമല്‍ ദിസനായകെ തലവനായ മൂന്നംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കളിക്കാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുള്ളതായാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബറിലാണ് വനിതാ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. പേരു വെളിപ്പെടുത്താത്ത ഒരു സീനിയര്‍ വനിതാ താരത്തെ ഉദ്ധരിച്ചായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.