ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രാജപക്സെ വിട്ടയച്ചു

ചൊവ്വ, 3 ജൂണ്‍ 2014 (12:36 IST)
ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്ത 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെ ഉത്തരവിട്ടൂ. കച്ചത്തീവില്‍ മീന്‍പിടിക്കുന്നതിനിടെയാണ് മേയ് 31ന് ഇവര്‍ അറസ്റ്റിലായത്.

മന്നാര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ 16 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ പ്രസിഡന്റിനെ ആദരിച്ചതില്‍ നന്ദിസൂചകയായാണ് മോചനമെന്ന് പ്രസിഡന്റിന്റെ വക്താവ് മോഹന്‍ സമരനായകെ അറിയിച്ചു.

കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സന്തുഷ്ടനായ രജ്പക്‌സെ കഴിഞ്ഞ മാസവും ഏതാനും ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക