റഷ്യന്‍ ബഹിരാകാശ പേടകം ഇന്ന് ഭൂമിയില്‍ പതിക്കും, എവിടെ വീഴുമെന്ന് ഉറപ്പില്ല

വെള്ളി, 8 മെയ് 2015 (11:16 IST)
റഷ്യന്‍ ബഹിരാകാശ പേടകം പ്രോഗ്രസ്‌ എം-27എം ഇന്ന്‌ ഭൂമിയില്‍ പതിക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ്‌  അറിയിച്ചു. പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം കത്താന്‍ തുടങ്ങും. ഇങ്ങനെ കത്തിയാലും പേടകത്തിന്റെ ചില ഭാഗങ്ങള്‍ ഭീമിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നാണ് റോസ്‌കോസ്‌മോസ്‌  പറയുന്നത്. എന്നാല്‍  പേടകം എവിടെ വീഴുമെന്ന് ഉറപ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തതിനാല്‍ കത്തിത്തീരാത്ത ഭാഗങ്ങള്‍ എവിടെ വീഴുമെന്ന് പറയാന്‍ സാധിക്കില്ല.
 
രാജ്യാന്തര ബഹിരാകാശ സ്‌റ്റേഷനില്‍ താമസിക്കുന്നവര്‍ക്കുള്ള സാധനങ്ങളുമായി ഏപ്രില്‍ 28 നാണു പ്രോഗ്രസ്‌ എം-27 എം വിക്ഷേപിച്ചത്‌. എന്നാല്‍ ഭ്രമണപഥ ക്രമീകരണം നടക്കവെ പേടകവുമായുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇത് ഭൂമിയിലേക്ക് വീഴാന്‍ തുടങ്ങിയത്. മൂന്നു ടണ്‍ വസ്‌തുക്കളാണ്‌ പേടകത്തില്‍ ഉള്ളത്. പേടകം ഭൂമിയില്‍ പതിക്കുന്നതു സംബന്ധിച്ച നിരീക്ഷണത്തിനായി നാസയുടെയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെയും സഹകരണം റോസ്‌കോസ്‌മോസ്‌ തേടിയിട്ടുണ്ട്‌.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക