ടിവി കണ്ടതിന് 50 പേരെ ജനമധ്യത്തില്‍ നിര്‍ത്തി വെടിവെച്ചു കൊന്നു!
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (16:05 IST)
ടെലിവിഷന്‍ പരിപാടികള്‍ കണ്ടതിന് വടക്കന്‍ കൊറിയയില്‍ അന്‍പത് പേരെ വെടിവെച്ചു കൊന്നു. തെക്കന്‍ കൊറിയന്‍ ടിവി പരിപാടികള്‍ കണ്ടതിനാണ് ഇവരെ പൊതുജന മധ്യത്തില്‍ നിര്‍ത്തി കൂട്ടക്കൊല ചെയ്തത്. ഇവരെ വെടിവെച്ചല്ല തൂക്കിലേറ്റിയാണ് വധിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
തെക്കന്‍ കൊറിയന്‍ ടിവി പരിപാടികള്‍ കണ്ടുക്കൊണ്ടിരുന്ന വടക്കന്‍ കൊറിയന്‍ ജനങ്ങളെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി കൊന്നത്. ഇവരില്‍ വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ 101 നേതാക്കളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം ഇവര്‍ കൊലചെയ്യപ്പെട്ടത് സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന കാരണത്താലുമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
യുഎന്‍ അന്വേഷണ സമിതിയുടെ പഠനത്തില്‍ വടക്കന്‍ കൊറിയയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി വ്യക്തമായിരുന്നു. തൂക്കിലേറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. തെക്കന്‍ കൊറിയന്‍ രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉദ്ദരിച്ച് ദ ടെലിഗ്രാഫ് പത്രമാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്ത് വിട്ടത്.