അഴിമതി ആരോപണത്തില്‍ കുറ്റവിമുക്തനായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്
ചൊവ്വ, 26 ജനുവരി 2016 (15:26 IST)
അഴിമതി കേസില്‍ നിന്നും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് കുറ്റവിമുക്തനായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സൌദി രാജകുടുംബാംഗത്തില്‍ നിന്നും നജീബ് റസാഖിന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് അറുപതെട്ടുകോടി പത്ത് ലക്ഷം ഡോളര്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. രാജ്യം ദശ ലക്ഷക്കണക്കിന് ഡോളറിന്റെ കടത്തില്‍ പെട്ടിരിക്കുമ്പോഴായിരുന്നു ഈ വിവാദം അരങ്ങേറിയത്.
പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കുന്നതാണ് കേസ് അന്വേഷിച്ച മലേഷ്യന്‍ അഴിമതി വിരുദ്ധ ഏജന്‍സിയുടെ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍. സൌദി ഗവണ്‍മെന്‍റില്‍ നിന്നും പ്രധാന മന്ത്രിക്ക് ലഭിച്ച പരിതോഷികം മാത്രമായിരുന്നു ആ തുകയെന്നും ക്രിമിനല്‍ കുറ്റത്തിന്‍റെയോ അഴിമതിയുടെയോ പരിധിയില്‍ അത് ഉള്‍പ്പെടില്ലെന്നുമായിരുന്നു ചൊവ്വാഴ്ച്ച മലേഷ്യന്‍ അറ്റോര്‍ണി ജനറല്‍ ഇതിനെ കുറിച്ച് പറഞ്ഞത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് നജീബ് റസാഖ് പണം തിരിച്ചയച്ചിരുന്നു. പ്രധാന മന്ത്രിക്കെതിരെ ഇത്തരത്തി ഒരു അഴിമതിയാരോപണം ഉയര്‍ന്നത് മലേഷ്യയിലെ സമ്പദ് വ്യവസ്ഥക്ക് തന്നെ ഇടിവുണ്ടാവുണ്ടാക്കിയിരുന്നു. നജീബ് റസാഖിന്റെ പാര്‍ട്ടിയായ യുനൈറ്റഡ് മലായ്സ് നാഷനല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസത്തിനും ഈ ആരോപണം മങ്ങലേല്‍പ്പിച്ചു.
അഴിമതിയാരോപണം ഉയര്‍ന്നെങ്കിലും പ്രധാന മന്ത്രി രാജിക്ക് വിസമ്മതിച്ചിരുന്നു. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നജീബ് റസാഖിനെ കുറ്റമുക്തനാക്കിയത്.