പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക; സ്ലിം ബ്യൂട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു!

Webdunia
ശനി, 6 മെയ് 2017 (14:03 IST)
സ്ലിം ബ്യൂട്ടിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളാണ് ഭൂരിഭാഗവും. സിനിമാ താരങ്ങളെയും കായിക മേഖലകളിലെ സുന്ദരികളെയും കണ്ടാണ് മിക്ക പെണ്‍കുട്ടികളും മെലിയാനുള്ള സൂത്രപ്പണികള്‍ ചെയ്യുന്നത്. ഇവരില്‍ പലരും ലക്ഷ്യം വയ്‌ക്കുന്നത് മോഡലിംഗ് രംഗമാണ്.

എന്നാല്‍, അപ്രതീക്ഷിതമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഫ്രാന്‍‌സ്. അപകടകരമായ രീതിയില്‍ മെലിഞ്ഞ മോഡലുകൾക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഇത്തരക്കാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന് രൂക്ഷമായതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നടപടി.

മതിയായ ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത മോഡലുകൾക്ക് റാംപില്‍ എത്താന്‍ സാധിക്കാത്ത വിധമാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ശരീരഭാരം സംബന്ധിച്ച് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് മോഡലുകള്‍ക്ക് ഇനി അത്യാവശ്യമാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ നിയമം ലംഘിക്കുന്നവർക്ക് 75,000 യൂറോ പിഴയും ആറുമാസം വരെ തടവു ശിക്ഷയും നൽകുമെന്നും സർക്കാർ അറിയിച്ചു. ഇറ്റലി, സ്പെയിൻ, ഇസ്രയേൽ എന്നിവിടങ്ങളിലും നേരത്തെ ഭാരക്കുറവുള്ള മോഡലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Next Article