സിറിയയിലെ പുരാതന ജൂതപ്പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു

തിങ്കള്‍, 24 ഓഗസ്റ്റ് 2015 (12:22 IST)
സിറിയയിലെ അതി പുരാതനമായ ജൂതപ്പള്ള്:ഇ ഇസ്ലാമിക്സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പാല്‍മീറയില്‍ സ്ഥിതിചെയ്യുന്ന പുരാതന യഹൂദ ദേവാലയമായ ബാല്‍സാമിന്‍ ആണ് ഭീകരര്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത്.

ബ്രിട്ടണ്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഒരു മാസം മുമ്പാണ്‌ ബാല്‍സാമിന്‍ തകര്‍ക്കപ്പെട്ടത്‌. എന്നാല്‍, ഒസാമ അല്‍-ഖാത്തിബ്‌ എന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ നല്‍കുന്ന വിവരം അനുസരിച്ച്‌ ഞായറാഴ്‌ചയാണ്‌ ദേവാലയം തകര്‍ത്തത്‌.

പാല്‍മീറയിലെ പ്രശസ്‌ത പണ്ഡിതന്‍ ഖാലെദ്‌-അല്‍-അസാദിനെ കഴുത്തറത്ത്‌ കൊന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ്‌ ദേവാലയം തകര്‍ത്ത വിവാരവും പുറംലോകമറിയുന്നത്‌. ചൊവ്വാഴ്‌ച അസാദിനെ വധിച്ച ശേഷം രക്‌തമൊലിക്കുന്ന കബന്ധം പട്ടണത്തില്‍ പൊതുസ്‌ഥലത്ത്‌ പ്രദര്‍ശിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക