സിറിയയിലെ ആഭ്യന്തര കലഹത്തിനു പിന്നില്‍ അമേരിക്കന്‍ തന്ത്രങ്ങളാണെന്ന് കാട്ടി ഈജിപ്‌ഷ്യന്‍ ചാനല്‍ വാര്‍ത്ത പുറത്തു വിട്ടു. ഈജിപ്‌ഷ്യന്‍ ചാനലായ അല്‍ തഹ്‌റിര്‍ ആണ് വിഷ്യത്തില്‍ അമേരിക്കന്‍ ബന്ധം ആരോപിച്ചിരിക്കുന്നത്.
2001 ല്‍ അമേരിക്കയിലെ ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്‌ത പരിപാടിയാണു തെളിവായി അല്‍ തഹ്‌റിര്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതോടെ സിറിയന്‍ പ്രശ്നത്തിന്‍ പുതിയ മാനം കൈവന്നിരിക്കുകയാണ്.
അമേരിക്കന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്‌ത ന്യൂ കിഡ്‌സ് ഓണ്‍ ദ ബ്ലീച്ച്' എന്ന പരിപാടിയില്‍ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന കൊടിയാണ് ഇപ്പോള്‍ വിമതരുടെ പതാകയെന്നു കാട്ടിയാണ് ചാനല്‍ വാര്‍ത്ത തയ്യാറാക്കിയത്.