റഷ്യൻ സർവകലാശാലയിൽ വെടിവെയ്‌പ്: 8 മരണം

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (14:22 IST)
മോസ്‌കോ: റഷ്യയിൽ സർവകലാശാല ക്യാമ്പസിലുണ്ടായ വെടിവെയ്‌പിൽ 8 പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. പേം സർവകലാശാലയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
 
അജ്ഞാതനായ ഒരാൾ തോക്കുമായെത്തി തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസ് സർവീസ് അറിയിച്ചു. എത്ര പേർ മരിച്ചെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമല്ല. എട്ടുപേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
അതേസമയം അക്രമിയെ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിദ്യാർത്ഥികളാണോ എന്നതും വ്യക്തമല്ല. അക്രമി വെടിയുതിർത്ത് തുടങ്ങിയതും അധ്യാപകരും,വിദ്യാർഥികളും,മറ്റ് ജീവനക്കാരും മുറികൾക്കുള്ളിൽ അടച്ചിരുന്നതിനാലാണ് കൂടുതൽ അത്യാഹിതങ്ങൾ ഒഴിവായത്. ചില വിദ്യാർഥികൾ മുകൾനിലയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടിയതായും റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍