തോക്കുധാരികള്‍ ഗ്രാമത്തിന് തീയിട്ട ശേഷം 15 പേരെ വെടിവച്ചു കൊന്നു

ശനി, 3 ജനുവരി 2015 (17:28 IST)
നൈജീരിയയിലെ കാഡുന സംസ്ഥാനത്തെ അംബേ മഡാക്കി ഗ്രാമത്തിന് തീയിട്ട ശേഷം തോക്കുധാരികൾ 15 പേരെ വെടിവച്ചു കൊന്നു. ഇരുപതോളം വീടുകൾക്ക് ഇവർ തീയിട്ട് നശിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.

വെള്ളിയാഴ്ച രാവിലെ അത്യാധുനിക ആയുധങ്ങളുമായി ഗ്രാമത്തിലെത്തിയ തോക്കുധാരികൾ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇരുപതോളം വീടുകൾക്ക് തീയിട്ട ആക്രമികള്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയ ഗ്രാമവാസികളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. ഫുലാനി വംശത്തിൽപ്പെട്ട കന്നുകാലികളെ മേയ്ക്കുന്ന വ്യക്തികളാണ് കൂട്ടക്കൊല നടത്തിയതെന്നാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വ്യാപകമായ പ്രതിഷേധം നടത്തി. നേരത്തെയും ഇവിടെ സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക