ചൈനയില്‍ ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവെശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.