ഭക്ഷണം ഓർഡർ ചെയ്തു, വിളമ്പിയത് ഷാരൂഖ് ഖാൻ; ഞെട്ടിത്തരിച്ച് ആരാധകർ

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (13:23 IST)
ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത് നിങ്ങൾ ഇരിക്കുന്നു. ഭക്ഷണം വിളമ്പാനെത്തുന്നത് സാക്ഷാൻ കിംഗ് ഖാൻ. ഇങ്ങനെയൊരു സാഹചര്യം ഓർത്തുനോക്കൂ. ആരാധകർക്ക് അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ഈ കിടിലൻ പരസ്യം. ഷാരൂഖ് ഖാനൊപ്പം ദുബായ് നഗരത്തിന്റെ ദൃശ്യമനോഹരിതയും വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നു.
 
ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വർമ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലൻ ഗെറ്റപ്പിൽ ഷാരൂഖ് എത്തുന്നത്. പരസ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തിന് സാന്നിധ്യത്തോടെ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം അധികൃതർ പറയുന്നു. 
Next Article