രഹസ്യ കാമകേളി വൈറല്‍‌; 24 മണിക്കൂറില്‍ കണ്ടത് 10ലക്ഷം പേര്‍

വ്യാഴം, 13 നവം‌ബര്‍ 2014 (13:16 IST)
അന്യരുടെ സ്വകാര്യതകള്‍ എന്നും എല്ലാവര്‍ക്കും ഒരു ഹരമാണ്, എന്നാല്‍ കാണുന്ന വീഡിയോ ആരുടെയെന്നോ ഇവര്‍ എവിടെയുള്ളവര്‍ ആണെന്നോ ആരും അന്വേഷിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് അടുത്ത സുഹൃത്തിന്റെ ഭാര്യയുടെ രഹസ്യ സംഗമം കാമറയിലാക്കി നെറ്റിലിട്ടത്. സംഭവം ഏതായാലും വൈറല്‍ ആയി. നാൽപ്പത്തൊന്നുസെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് ഇരുപത്തിനാലുമണിക്കൂറിനകം കണ്ടത്.

നിന എന്ന യുവതിയും ബാർജീവനക്കാരനായ യുവാവും ഹോട്ടല്‍ മുറിയില്‍ കാമകേളിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ജെയിംസ് എന്ന് സ്വയം പരിചയപ്പെടുത്തി സുഹൃത്ത് എത്തിയത്. ഈ സമയം പാതി മാത്രമുള്ള വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് സ്ത്രീയും യുവാവും ധരിച്ചിരുന്നത്.

പെട്ടെന്ന് മുറിയിലേക്ക് കടന്നെത്തിയ ജെയിംസ് ആദ്യം യുവതിയെ കാമറയിലാക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ നേരെ കാമറ ഫോക്കസ് ചെയ്തെങ്കിലും അയാൾ മൊബൈലിലെ ഫ്ളാഷ് ലൈറ്റ് കാമറയ്ക്കുനേരെ പിടിച്ച് മുഖം രക്ഷിക്കുകയാണ് ചെയ്തത്. ഇതിനിടെയില്‍ ഇരുവരോടും സംസാരിച്ച ജെയിംസ് ഒ‌ടുവിൽ ഇരുവർക്കും ശുഭരാത്രി ആശംസിച്ച് മുറി വിടുകയും ചെയ്തു. അതേസമയം ഈ വീഡിയോ ആരാണ് നെറ്റില്‍ ഇട്ടതെന്ന് വ്യക്തമായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക