സൌദിയിലും ഹിന്ദുമതം പിടിമുറുക്കുന്നു, പാകിസ്ഥാനില്‍ ഹിന്ദുജനസംഖ്യയില്‍ വര്‍ധനവ്

ശനി, 13 ജൂണ്‍ 2015 (13:19 IST)
മുസ്ലീം രാജ്യങ്ങളില്‍ പോലും ഹിന്ദുമതം വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ, പാകിസ്ഥാന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിലും തായ്‌ലന്റ്, അയര്‍ലണ്ട്, ഇറ്റലി തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലും ഹിന്ദുമതം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുക വ്യക്തമാക്കുന്നത്.  ഇന്ത്യലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ചയ്ക്ക് ആനുപാതികമായാണ് പാകിസ്ഥാനില്‍ ഹിന്ദു ജനസംഖ്യ വര്‍ധിക്കുന്നത്.

 2050ല്‍ സൗദി, പാകിസ്താന്‍, ഇറ്റലി, അയര്‍ലണ്ട്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദു മത വിശ്വാസികളുടെ എണ്ണം 2010ലേതിന്റെ ഇരട്ടിയോളമാകുമെന്നും പഠനങ്ങള്‍ പറയുന്നു. ജനസംഖ്യയുടെ 1.1 ശതമാനം ഹിന്ദു വിശ്വാസികളുള്ള സൗദിയില്‍ 2050ഓടുകൂടി ഹിന്ദു ജനസംഖ്യ 1.6 ശതമാനമായേക്കും. കുടിയേറ്റമായിരിക്കും ഹിന്ദു മതത്തിന്റെ വ്യാപനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അടുത്ത നാല് പതിറ്റാണ്ടിനിടെ പത്ത് ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുമെന്നും പ്രമുഖ സര്‍വ്വേ സ്ഥാപനമായ പ്യൂ റിസെര്‍ച്ചിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ 2.5 ശതമാനമാണ് ഹിന്ദുമതത്തിലെ ജനന നിരക്കെങ്കില്‍ പാകിസ്ഥാനില്‍ അത് 3.2 ആണെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഉള്ളതുപോലെ പാകിസ്ഥാനില്‍ ഹിന്ദുമതം വളരില്ലെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക