ആരാച്ചാരുടെ പോസ്റ്റിലേക്ക് സൗദി ആളെ തിരയുന്നു
ആരാച്ചാരുടെ ജോലിക്കായി ആളെ തിരയുകയാണ് സൗദി സര്‍ക്കാര്‍. രാജ്യത്തിന്റെ സിവില്‍ സര്‍വീസ് ജോബ് പോര്‍ട്ടലിലാണ് ആരാച്ചാരുടെ പോസ്റ്റിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. സിവില്‍ സര്‍വീസിലെ താഴത്തെ തട്ടിലുള്ള ശമ്പള സ്‌കെയിലായിരിക്കും ശമ്പളം ലഭിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു. ഇതുകൂടാതെ പരസ്യത്തില്‍ 'മതപരമായ ഉദ്യോഗം' എന്നാണ് ജോലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വധശിക്ഷയോടൊപ്പം 'ചെറുശിക്ഷ'കളായ അവയവഛേദനങ്ങളും ചെയ്യേണ്ടിവരുമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് ഒഴിവുകളാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ല്‍ 88 വധശിക്ഷകള്‍ നടന്നപ്പോള്‍ 2015ല്‍ ഇതുവരെ 85 വധശിക്ഷ സൌദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. കൊലപാതക്കേസുകളാണ് പകുതിയിലധികം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് ബാക്കിയുള്ളവ. വധശിക്ഷ ലഭിച്ചവരില്‍ പകുതിയും. ലോകത്ത് ഏറ്റവും അധികം ആളുകളുടെ വധശിക്ഷ നടപ്പാക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം വരെ പട്ടികയുടെ മൂന്നാം സ്ഥാനത്തായിരുന്നു ഇവര്‍. ചൈന, ഇറാന്‍, ഇറാക്, യുഎസ് എന്നീ രാജ്യങ്ങളാണ് പട്ടികയിലെ മുന്‍പിലുള്ള രാജ്യങ്ങള്‍