സൗദി അറേബ്യയിൽ ഓഗസ്റ്റിൽ ചൂട് ഉയരും. രാജ്യത്തിൻ്റെ ചില സ്ഥലങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉൾപ്രദേശങ്ങൾക്ക് പുറമെ മദീനയിലും തീരപ്രദേശങ്ങളിൽ ചിലയിടത്തും 50 ഡിഗ്രീ സെൽഷ്യസ് കടക്കാമെന്നാണ് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി അറിയിക്കുന്നത്.