ഭര്‍ത്താവിന് വിശന്നാല്‍ ഭാര്യയെ വെട്ടിനുറുക്കി ശരീരം ഭക്ഷിക്കാമെന്ന് ഫത്വ
വെള്ളി, 10 ഏപ്രില്‍ 2015 (17:09 IST)
കിരാതവും മനുഷ്യ സ്വാതങ്ങളെ കൂച്ച് വിലങ്ങിടുന്ന തരത്തിലുള്ളതുമാണ് സൗദി അറേബ്യയിലെ നിയമങ്ങള്‍. പർദ്ദയും ശരീഅത്ത് നിയമവും , സ്ത്രീകളുടെ ഡ്രൈവിങ്ങും എല്ലാം തന്നെ ആ രാജ്യത്ത് ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ലോകത്തെ ഞെട്ടിക്കുന്ന തരത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫത്വ ആണ് ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഭർത്താവിന് വല്ലാതെ വിശന്നാൽ ഭാര്യയെ വെട്ടിനുറുക്കി ശരീരം ഭക്ഷിക്കാമെന്ന് സൗദി അറേബ്യയിലെ മുതിർന്ന മതപുരോഹിതനായ മുഫ്തി അബ്ദുൽ അസിസ് ബിൻ അബ്ദുള്ളയുടെ പേരിൽ ഇറങ്ങിയ ഫത്വ.
സ്ത്രീയുടെ ത്യാഗത്തിനും ഭർത്താവിനോടുള്ള അനുസരണയ്ക്കും ഒന്നായി തീരാനുള്ള ആഗ്രഹത്തിനും തെളിവാണ് ഭാര്യയെ ഭക്ഷണമാക്കുന്ന രീതി. ഭർത്താവ് ഭാര്യയെ തിന്നു കഴിഞ്ഞാൽ ഇരുശരീരങ്ങളും ഒന്നായി തീരുമെന്നും ഫത്'വയിൽ പറയുന്നുണ്ട്. ഭര്‍ത്താവിന് എന്നും അടിമപ്പെട്ടവളാണ് ഭാര്യയെന്നും, ഭാര്യക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ തെളിവാണ് ഭാര്യയെ ഭക്ഷണമാക്കുന്ന രീതിയെന്നും പറയുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത ഫത്വയെ സംബന്ധിച്ച വാർത്ത പുറത്തുവിട്ടത് ഇന്റർനാഷണൽ ബിസിനസ് ടൈംസാണ്.
ഫത്വ പുറത്ത് വന്നതോടെ സോഷ്യം മീഡിയയില്‍ വലിയ പ്രതികരണമാണ് നടക്കുന്നത്. എന്നാല്‍ ഫത്വയെ സംബന്ധിച്ച് മറ്റ് മത പുരോഹിതരോ മത നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.