പൊലീസിനെ വെട്ടിച്ച് കടന്ന വാഹനം പോസ്റ്റിലിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു
സൌദിയില്‍ പൊലീസിനെ വെട്ടിച്ച് കടന്ന വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ടു സൌദി പൗരന്മാര്ക്കും പരിക്കേറ്റു. റിയാദിലെ ത്വായിഫ് പാതയില്‍ നൂറ്റിയെമ്പത് കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള മവിയ്യയില് ശനിയാഴ്ചയാണ് അപകടമുണ്ടായത് ഉണ്ടായത്.
ചെക്ക് പോസ്റ്റില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്ന വാഹനം നിയന്ത്രണം വിട്ട് മറ്റ് മൂന്ന് വാഹനങ്ങളിലിടിച്ചത്. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന് തീപിടിച്ചത്. നിയമലംഘകരായ ആഫ്രിക്കന്‍ വംശജരാണ് മരിച്ചവരെല്ലാം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.