''യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കരുത് ''

ബുധന്‍, 28 ജനുവരി 2015 (12:43 IST)
ഇന്ത്യക്ക് യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയതിനെതിരെ പാകിസ്ഥാന്‍ രംഗത്ത്. ഇത്തരത്തിലുള്ള നീക്കം കിഴക്കേഷ്യയുടെ സമാധാനവും ദൃഢതയും നശിപ്പിക്കുമെന്നും. ഇന്ത്യക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.

ഇന്ത്യക്ക് യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെ പാകിസ്ഥാന്‍ ശക്തമായി എതിര്‍ക്കും. ആണവസാമഗ്രി വിതരണ രാജ്യങ്ങളുടെ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യക്ക് അംഗത്വം നല്‍കാനുള്ള നീക്കത്തിനെതിരെയും ശക്തമായി രംഗത്ത് വരുമെന്നും സര്‍താജ് അസീസ് പറഞ്ഞു.

ഇന്ത്യക്ക് അംഗത്വം നല്‍കിയാല്‍ എന്‍എസ്ജിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും. ഇന്ത്യ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് തടയാനുള്ള കരാറില്‍ (എന്‍പിടി) ഒപ്പിടണമെന്നും സര്‍താജ് അസീസ് പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാഥിതിയായി ഇന്ത്യയില്‍ എത്തിയ ബരാക് ഒബാമ രക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ യുഎസ് പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയാകുകയും ചെയ്തിരുന്നു. ഇവയെല്ലാമാണ് ആഗോളതലത്തില്‍ ഒറ്റപ്പെടുന്ന പാകിസ്ഥാനെ ചൊടുപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക