ഉത്തേജകമരുന്ന് വിവാദം: ഒളിംപിക്‌സിൽ നിന്ന് റഷ്യന്‍ ടീമിന് വിലക്ക്!

ചൊവ്വ, 10 നവം‌ബര്‍ 2015 (13:05 IST)
ഉത്തേജക പരിശോധനകളില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അടുത്ത വർഷം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിംപിക്‌സിൽ നിന്ന് റഷ്യയെ വിലക്കന്‍ സാധ്യത. ഉത്തേജക പരിശോധനകളില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഈ സാഹചര്യത്തില്‍ ഒളിംപിക്‌സിൽ നിന്ന് റഷ്യന്‍ താരങ്ങളെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

മോസ്‌കോയിലെ ഉത്തേജക് മരുന്ന് പരിശോധനയ്ക്കായുള്ള ലബോറട്ടറി പ്രവർത്തനങ്ങളിൽ ഇടപെട്ട റഷ്യൻ ഫെഡറൽ സെക്യൂരിറ്റി ഫോഴ്സ് ഉത്തേജക മരുന്ന് പരിശോധന തടയാൻ ശ്രമിച്ചെന്നും അത്‌ലറ്റുകളേയും കോച്ചുമാരേയും ഡോ‌ക്‌ടർമാരേയും ഇത്തരം ശ്രമങ്ങളിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചതായുമാണ് ആരോപണം. റഷ്യയെ അന്താരാഷ്ട്ര കായികമേളകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന്‌ ലോക ഉത്തേജക വിരുദ്ധ സംഘടനയായ വാഡയുടെ ശുപാര്‍ശ.

റഷ്യന്‍ ദേശീയ കായിക സംഘടനയായ അരഫ് ഉത്തേജക വിരുദ്ധ ഏജന്‍സിയായ റുസാഡ എന്നിവയുടെ അറിവോടെയാണ് ഇതെല്ലാം നടന്നരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്തേജക മരുന്ന് പരിശോധനയിൽ ഇളവ് നൽകാൻ റഷ്യൻ അത്‌ലറ്റിക് ഫെഡറേഷനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മുൻ ഐഎഎഎഫ് പ്രസിഡന്റ് ലാമിൻ ഡയാക്കിനെതിരെ ഫ്റാൻസിൽ അന്വേഷണം നടന്നു വരുകയാണ്. ഇന്റർപോളും ഉത്തേജകമരുന്ന് വിവാദം സംബന്ധിച്ച അന്വേഷണത്തിൽ പങ്കാളിയാകും.

വെബ്ദുനിയ വായിക്കുക