മെട്രോ ട്രെയിന്‍ പാളം തെറ്റി 19 മരണം

ബുധന്‍, 16 ജൂലൈ 2014 (09:13 IST)
മോസ്‌കോയില്‍  ചൊവ്വാഴ്ച പുലര്‍ച്ചെ മെട്രോ ട്രെയിന്‍ പാളം തെറ്റി 19 പേര്‍ മരിച്ചു.120 ഓളംപേര്‍ക്ക്  പരുക്കേറ്റു. മോസ്‌കോയിലെ സ്‌കാവിന്‍സ്‌കി ബുല്‍വാര്‍ സ്റ്റേഷനിലാണ്  സംഭവം. അപകടത്തെതുടര്‍ന്ന്   മെട്രോ സര്‍വീസ്  ഭാഗികമായി തടസപ്പെട്ടു.
 
50 ഓളം പേരുടെ നില ഗുരുതരമാണ്. ട്രെയിന്‍ കുലുക്കത്തോടെ പോവുകയും തുടര്‍ന്ന് ലൈറ്റുകള്‍ അണഞ്ഞ് തീ‍യും പുകയും പടരുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ റഷ്യന്‍ ടിവിയോട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

വെബ്ദുനിയ വായിക്കുക