റഷ്യ 1987 ലെ ന്യൂക്ലിയര്‍ മിസൈല്‍ കരാര്‍ ലംഘിച്ചു: അമേരിക്ക

ബുധന്‍, 30 ജൂലൈ 2014 (09:38 IST)
യുക്രൈന്‍ വിമതര്‍ക്ക് സഹായം നല്‍കുന്നതില്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം നേരിടുകയാണ് റഷ്യ. ഇതിനിടയിലാണ് റഷ്യയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി യുഎസ് രംഗത്ത് വന്നിരിക്കുന്നത്.

റഷ്യ യുഎസുമായുള്ള  1987 ലെ ന്യൂക്ലിയര്‍ മിസൈല്‍ കരാര്‍ ലംഘിച്ച്  ആണവ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചുവെന്നതാണ് പുതിയ ആരോപണം.ഇത് സംബന്ധിച്ച് അടിയന്തരമായി ഉഭയകക്ഷി ചര്‍ച്ച  ചെയ്യണമെന്നാവശ്യപ്പെട്ട് ബറക് ഒബാമ  വ്ലാഡിമിര്‍ പുടിന് കത്തയച്ചിരിക്കുകയാണ്.

1987 ല്‍ ശീതയുദ്ധകാലത്ത് റഷ്യയും യുഎസ് ഒപ്പിട്ട ന്യൂക്ലിയര്‍ മിസൈല്‍ കരാര്‍ അനുസരിച്ച്  500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള മിസൈലുകള്‍ നിര്‍മ്മിക്കാന്‍ പാടില്ല.കരാര്‍ ലംഘനം തങ്ങള്‍ വളരെ ഗുരുതരമായാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.ആണവ ആയുധങ്ങളുടെ പരീക്ഷണം സംബന്ധിച്ച് കുറേക്കാലമായി റഷ്യ അമേരിക്കന്‍ ബന്ധം വഷളായിരുന്നുവെങ്കിലും ഇതാദ്യമായാണ് പരസ്യ വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.എന്നാല്‍ ആരോപണത്തെപ്പറ്റി റഷ്യ പ്രതികരിച്ചിട്ടില്ല









വെബ്ദുനിയ വായിക്കുക