ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കാന്‍ റിയോ ഒളിമ്പിക്സിൽ വിതരണം ചെയ്യുന്നത് 450,000 ഗർഭ നിരോധ ഉറകൾ

ശനി, 21 മെയ് 2016 (14:00 IST)
ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷത്തെ റിയോ ഒളിമ്പിക്‍സില്‍ കൂടുതല്‍ ഗർഭ നിരോധ ഉറകൾ ലഭ്യമാക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ആഗസ്‌റ്റ് അഞ്ചിന് ആരംഭിക്കുന്ന കായിക മാമാങ്കത്തിന്റെ സ്‌ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും കോണ്ടം ലഭ്യമാകും. ഒളിമ്പിക്‍സ് വില്ലേജില്‍ പ്രത്യേക കൌണ്ടറുകളിലൂടെ സൌജന്യമായിട്ടായിരിക്കും ഇവ വിതരണം ചെയ്യുകയെന്ന് ഐഒസി വ്യക്തമാക്കി.

450,000 ഗർഭ നിരോധ ഉറകളാണ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകൾക്കായി 100,000 ഉറകളും പുരുഷന്മാർക്ക് 350,000 ഉറകളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. നാലുവർഷം മുമ്പ് നടന്ന ലണ്ടൻ ഒളിമ്പിക്സിൽ വിതരണം ചെയ്ത ഗർഭ നിരോധ ഉറകളെക്കാൾ മൂന്നു മടങ്ങ് കൂടുതല്‍ വിതരണം ചെയ്യാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടന്‍ ഒളിമ്പിക്‍സില്‍ കോണ്ടം തികഞ്ഞില്ല എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

10,500 അത്ലറ്റുകളടക്കമുള്ളവർ പങ്കെടുക്കുന്ന ഒളിമ്പിക്സിൽ സുരക്ഷിത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്  കോണ്ടം വിതരണമെന്ന് ഐഒസി വ്യക്തമാക്കിയെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് ഭീതിയിലാണോ ഈ തീരുമാനമെന്നും സംശയമുണ്ട്. ലൈംഗിക ബന്ധത്തിലൂടെയും സിക പടരുമെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക