സിനിമ നടന്‍ രണ്ടാമതും മരത്തിനെ വിവാഹം ചെയ്തു

വെള്ളി, 28 നവം‌ബര്‍ 2014 (12:26 IST)
ബാല്യ വിവാവാഹം മുതല്‍ എഴുപതുകാരന് വധുവായി പതിനേഴുകാരിയെന്ന വാര്‍ത്തവരെ പല തവണ കേള്‍ക്കുന്നവര്‍ക്കിതാ ഒരു പുതിയ വിവാഹ വാര്‍ത്ത കൂടി. പെറുവിലെ നടനായ റിച്ചാർഡ് തോർസ് മരത്തിനെ വിവാഹം ചെയ്താണ് പുതിയ വിവാഹ ജീവിതത്തിലേക്ക് കടന്നത്.

ബൊഗോട്ടയിലെ നാഷണൽ പാർക്കിൽ വച്ചായിരുന്നു റിച്ചാർഡ് തോർസ് രണ്ടാമതും മരത്തിനെ വിവാഹം കഴിക്കുന്നത്. വരൻ വധുവിന് താലികെട്ടിയപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായി കൂടി നിന്നവര്‍ ഇരുവരെയും ആശീർവദിക്കുകയും ചെയ്തു. താരത്തിന്റെ രണ്ടാം വിവാഹം കാമറയില്‍ പകര്‍ത്താന്‍ മാധ്യമപ്പടയും എത്തിയിരുന്നു.

പരിസ്ഥിതി ബോധവത്ക്കരണത്തിനുവേണ്ടിയായിരുന്നു റിച്ചാർഡിന്റെ ഈ മരക്കല്യാണം. ഇതിലൂടെ കൂടുതല്‍ പേരിലേക്ക് പരിസ്ഥിതി ബോധവത്ക്കരണവും, പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവകശ്യതയും എന്താണെന്ന് മനസിലാക്കി കൊടുക്കാനാണ് മരക്കല്യാണം നടത്തിയതെന്നും റിച്ചാർഡ് പറഞ്ഞു.

മനുഷ്യൻ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങൾക്ക് സാമാന്യബോധം ഇല്ലാത്തതാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്ന് പറയുന്ന അദ്ദേഹം തീവ്രവാദികളുൾപ്പെടെയുള്ളവർ തങ്ങളുടെ മനസുമാറ്റി പരിസ്ഥിത പ്രവർത്തനത്തിനിറങ്ങണമെന്നും ആവശ്യപ്പെട്ടു. കാര്യം ഏതായാലും ആദ്യ ഭാര്യയായ മരം രണ്ടാം വിവാഹത്തെ തുടര്‍ന്ന് വഴക്കിന് വരില്ല എന്നാണ് അദ്ദേഹം പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക