ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ അമേരിക്ക നിയമിച്ചു. രാഹുല്‍ വര്‍മ്മയെ ഇന്ത്യന്‍ സ്ഥാനപതിയാക്കാനുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദ്ദേശം യു എസ് സെനറ്റ് ഐകകണ്‌ഠേനെയാണ് അംഗീകരിച്ചത്.
ഇന്ത്യയിലെ യു.എസ് സ്ഥാനപതിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രാഹുല്‍ വര്‍മ്മ. നിയമകാര്യ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. വിദേശനയരൂപീകരണ സമിതി അംഗമായും ഉപദേശകനായും പ്രവര്‍ത്തിച്ചു പരിചയമുള്ള ഇദ്ദേഹം പ്രസിഡന്റ് ഒബാമയുടെയും ഹിലാരി ക്ലിന്റണിന്റെയും അടുത്ത വിശ്വസ്തനാണ് 1994,98 കാലത്ത് അമേരിക്കന്‍ വ്യോമസേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.