റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിനു സ്‌നേഹസമ്മാനവുമായി ഇന്ത്യ
റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിന് സ്‌നേഹസമ്മാനവുമായി ഇന്ത്യ. 40 ആംബുലന്‍സുകളും 8 ബസ്സുകളുമാണ് നേപ്പാളിലുള്ള വിവിധ സംഘടനകള്‍ക്കായി അറുപത്തിയേഴാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യ കൈമാറിയത്. 40 വാഹനങ്ങളുടെയും താക്കോല്‍ നേപ്പാള്‍ അംബാസിഡര്‍ രഞ്ജിത്ത് റേയ്ക്ക് ഇന്ത്യന്‍ പ്രതിനിധി കൈമാറി.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു 2500പേര്‍ പങ്കെടുത്ത ചടങ്ങ് നടന്നത്. നേപ്പാളിലെ വിവിധ പബ്ലിക്ക് ലൈബ്രറികള്‍ക്കായി പുസ്തകങ്ങളും ഇന്ത്യ സംഭാവന ചെയ്തു. ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ആശംസാ സന്ദേശവും പ്രസ്തുത ചടങ്ങില്‍ വെച്ച് വായിച്ചു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നേപ്പാള്‍ ആര്‍മിയുടെ വിവിധ പരിപാടികളും നടന്നു.