30 സ്ത്രീകളെ ബലാത്സംഗം ചെയ്ത 35 കാരന് 1535 വര്‍ഷം തടവ്
ദക്ഷിണാഫ്രിക്കയില്‍ 30 സ്ത്രീകളെ ബലാത്സംഗം ചെയ്ത 35 കാരന് 1535 വര്‍ഷം തടവ്. ആല്‍ബര്‍ട്ട് മൊരാക്കെ എന്ന ആളെയാണ് ജോഹന്നാസ്ബര്‍ഗ് ഹൈക്കോടതി ശിക്ഷിച്ചത്. 2007 മുതല്‍ 2012 വരെയുള്ള കാലളവിലാണ് ഇയാള്‍ പീഡനം നടത്തിയത്. തംബീസ പ്രവിശ്യയില്‍പ്പെട്ട സ്ത്രീകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ഇയാളുടെ ശിക്ഷാവിധി കരഘോഷത്തോടെയാണ് കോടതിയിലുണ്ടായിരുന്ന സ്ത്രീകള്‍ എതിരേറ്റത്.
1535 വര്‍ഷത്തെ ശിക്ഷയില്‍ 30 ജീവപര്യന്തതടവും മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് 360 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ 30 ബലാത്സംഗം, 41 തട്ടിക്കൊണ്ടുപോകല്‍, 24 മോഷണം തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ ഇയാള്‍ തനിക്കെതിരായ കേസുകള്‍ കോടതിയില്‍ നിഷേധിച്ചു. 144 കേസുകളിലും മൊരാക്കെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ദയയുടെ കണിക പോലും ഇയാള്‍ അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.