ചതിച്ചത് പൊലീസല്ല, മക്കള്‍ തന്നെ; ബലോചിന്റെ കൊലപാതകം പുതിയ വഴിത്തിരുവില്‍
ശനി, 28 ജനുവരി 2017 (19:40 IST)
കൊല്ലപ്പെട്ട പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോചിന്റെ കേസ് പുതിയ വഴിത്തിരുവില്‍. കൊല നടത്തിയതെന്ന് സംശയിക്കുന്ന രണ്ട് ആണ്‍മക്കളില്‍ ഒരാളെ രക്ഷിക്കുന്നതിനായി മാതാപിതാക്കള്‍ മൊഴി മാറ്റിയതാണ് പൊലീസിനെ വെട്ടിലാക്കിയത്.
ബലോചിന്റെ കൊലപാതകത്തില്‍ രണ്ട് ആണ്‍മക്കള്‍ക്കും പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മക്കളിലൊരാളായ അസ്ലം ഷഹീന് അനുകൂലമായി മാതാപിതാക്കള്‍ പണം വാങ്ങി മൊഴി മാറ്റുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബലോചിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാന കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ് ബലോചിനെ കൊലപ്പെടുത്തിയത്.