വ്‌ളാഡിമർ പുട്ടിന് പാർക്കിൻസൺസ്! സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്

വെള്ളി, 6 നവം‌ബര്‍ 2020 (12:43 IST)
ദീർഘകാലമായി റഷ്യൻ ഭരണാധികാരിയായി തുടരുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിൻ അടുത്തവർഷം ആദ്യം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. പാർക്കിൻസൺ രോഗബാധിതനായ പുട്ടിൻ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് അധികാരമൊഴിയുന്നതെന്നാണ് റിപ്പോർട്ട്.
 
37-കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുതിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്ന് ന്യോയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. 68 കാരനായ പുട്ടിനോട് പൊതുരംഗത്ത് നിന്ന് മാറിനിൽക്കാൻ കുടുംബം സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
അടുത്തിടെയാണ് പുതിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്.മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണം റഷ്യന്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതിനിടെയാണ് പുട്ടിന്റെ രാജിയെ പറ്റിയുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍