സത്യത്തിൽ നരേന്ദ്ര മോഡി യോഗ ചെയ്യാറുണ്ടോയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്. ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോ തുടങ്ങിയവ ഉൾപ്പെടുത്തി നരേന്ദ്ര മോഡി ആയുഷ് എന്ന പേരിൽ പുതിയൊരു വകുപ്പ് ഉണ്ടാക്കിയതിനെ പറ്റി പറഞ്ഞപ്പോഴാണ് പുടിന്റെ മറുചോദ്യം ഉയര്‍ന്നത്.
വകുപ്പ് തുടങ്ങിയതില്‍ അതിശയം രേഖപ്പെടുത്തിയ പുടിന് ആരെങ്കിലും പദ്ധതി ഉപയോഗിക്കുന്നുണ്ടോ? എങ്ങനെയാണ് ഇതിനുള്ള പ്രതികരണം? എങ്ങനെയാണ് ഇതിനെ പ്രചാരം നൽകുന്നത് തുടങ്ങിയ സംശയങ്ങളും ഉന്നയിച്ചു. എന്നാല്‍ മോഡി ഒരു നല്ല മനുഷ്യനും എന്റെ അടുത്ത സുഹൃത്തുമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി പുടിൻ പറഞ്ഞു.