‘പ്രസംഗിക്കാന്‍ എനിക്കിപ്പോഴും പേടിയാണ്‘

ബുധന്‍, 3 ഡിസം‌ബര്‍ 2014 (08:49 IST)
‘’എനിക്കു പൊതുവേദികളില്‍ പ്രസംഗിക്കാനറിയില്ല. ഞാന്‍ വളരെ ഭയചകിതനാവും. ആളുകള്‍ കൂടുതലുണ്ടെങ്കിലും കുറവുണ്ടെങ്കിലും ഇതാണ് അവസ്ഥ.” ബ്രിട്ടീഷ് രാജകുടുംബാഗം ഹാരി രാജകുമാരന്‍ തന്റെ ജീവിതത്തെ പറ്റിയുള്ള രഹസ്യം വെളിപ്പെടുത്തിയതിങ്ങനെയായിരുന്നു.

ഹാരി രാജകുമാരന്‍ തന്റെ ജീവിതത്തെപ്പറ്റിയുള്ള രഹസ്യം വെളിപ്പെടുത്തുന്നു എന്നു കേട്ടപ്പോള്‍ ലോകം വളരെ ആകാംക്ഷയോടെയായിരുന്നു കാതുകൂര്‍പ്പിച്ചത്. എന്തോ വലിയ രഹസ്യം കേള്‍ക്കാന്‍ കാത്തിരുന്നവര്‍ ഇതോടെ നിരാശയിലായി. ചാള്‍സ് രാജകുമാരനുമായി ബന്ധപ്പെട്ട രഹസ്യമാണു ഹാരി പറയുക എന്നു പലരും വിചാരിച്ചിരുന്നു. അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയാറായിരിക്കുമ്പോഴാണു ഹാരിയുടെ യഥാര്‍ഥ രഹസ്യം പുറത്തുവന്നത്.

ചാള്‍സ് രാജകുമാരനുമായി ബന്ധപ്പെട്ട രഹസ്യമാണു ഹാരി പറയുക എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. എയ്ഡ്സ് ദിനം പ്രമാണിച്ചു സെന്റിബേല്‍ എന്ന ജീവകാരുണ്യ സംഘടനയുടെ ‘ഫീല്‍ നോ ഷെയിം” പ്രചാരണ പരിപാടിയുടെ ഭാഗമായാണു വിവിധ മേഖലകളിലെ പ്രശസ്തര്‍ തങ്ങളുടെ ജീവിതത്തെപ്പറ്റി രഹസ്യം തുറന്നുപറഞ്ഞത്. ഈ സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍ ഹാരിയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക